Posts
Showing posts from June, 2020
'ഒരു ക്വാറന്റൈൻ അപാരത'
- Get link
- X
- Other Apps
കവിത 'ഒരു ക്വാറന്റൈൻ അപാരത' . അവർ എന്റെ വാതിലുകൾ അടച്ചു വിലങ്ങുവച്ചു. സൂര്യന്റെ തീയേറ്റ് എന്റെ ഒലിവുമരം കരിഞ്ഞു. പ്രാവുകൾ ചിറകറ്റുവീണു. ചുമർചിത്രങ്ങളിലെ കഥകളിൽ തൂക്കുമരം സ്നേഹിതനാണ്. തലകീഴായി കിടക്കുമ്പോൾ തലച്ചോറിൽ തായമ്പകപ്പെരുക്കം. കുരിശ്ശേറുമ്പോൾ ഹൃദയം പുഞ്ചിരിക്കുന്നു. പിയാത്തയിൽ നിന്ന് മഗ്ദലനയിലേക്ക്, ഒരു വെള്ളരിപ്പ്രാവ് പറക്കുന്നു. കണ്ണിൽ നിന്ന് കാഴ്ച്ചകളും കാതിൽ നിന്ന് കേഴ്വികളും പെയ്തൊഴിയുമ്പോൾ ആകാശം ചാരനിറം പൂണ്ട് കടലിൽ ചായുന്നു. മാവ് പൂക്കുന്നത് കുയിലറിഞ്ഞു. കരളടർന്ന് കവിതയിൽ ചോരമണം പരക്കുന്നു. അവർ എന്റെ വാതിലുകൾ അടച്ചു വിലങ്ങുവച്ചു. കഴുമരത്തിലേക്ക്, കാഴ്ച്ച നീളുന്നു. മണ്ണിലേക്ക് ഇനി എത്ര ദൂരമുണ്ടാകും. ജോയ് തമലം
കവിത 'പറമ്പിലെ കിണർ' ജോയ് തമലം
- Get link
- X
- Other Apps
കവിത 'പറമ്പിലെ കിണർ' ഇരുണ്ട ആഴമാണ് തുള്ളി ചുരത്താത്ത പൊട്ടക്കിണർ. പാമ്പും പാഴ്വസ്തുക്കളും മുള്ളും മുഷിഞ്ഞ വസ്ത്രങ്ങളും തുള്ളിത്തിമിർക്കുന്ന കുഴി. പറമ്പിന്റെ അതിര്, ആൾമറയില്ലാത്ത, മരണ വഴി. കല്ലുകെട്ടി മുഖം മിനുക്കി കയറുകെട്ടി ,കപ്പികെട്ടി ഒച്ചക്കൂട്ടി, തൊട്ടിക്കെട്ടി മുങ്ങിനോക്കി, കാരിരുമ്പുപോൽ ഉറച്ചപാറയിൽ കാനനങ്ങൾവിറങ്ങലിക്കേ, കണ്ണുപൊട്ടിയ കാലമിത്തിരി തുള്ളിനീര് ദാഹിച്ചു പോകെ, വരണ്ട നാവിന്റെ അകിടിലേക്ക് വെള്ളമിറ്റിക്കുവാൻ മോഹമുണ്ടെങ്കിലുമാവാതെ നെഞ്ചുപൊട്ടുന്നുണ്ടാവണം. ആട്ടിയോടിച്ച വീട്ടുകാരുടെ, വയറ്റിലുണ്ടാക്കി ചതിച്ചവന്റെ, നെഞ്ചുകുത്തിപ്പൊളിക്കുവാനാകാതെ എത്ര പെണ്ണുങ്ങളിക്കിണറിൽ സന്ധ്യയുണ്ട് മയങ്ങുന്നുണ്ടാകണം. കണ്ണുകെട്ടിയുള്ള രാത്രിയാത്രയിൽ കല്ലുതട്ടിയെത്ര പേർ ഇക്കിണറിൽ വീണിരിക്കാം. ഇതേ കിണറിലാണ്, കാലിടറുമ്പോൾ ഞാനും നീയും വീണുപോകുന്നത്. ജോയ് തമലം
കോവിഡ് കാലത്തെ പ്രധാന വില്ലനെക്കുറിച്ച് ..
- Get link
- X
- Other Apps
കോവിഡ് രോഗികളെ പരിചരിക്കുന്ന ഒരു സ്നേഹിതനുമായി കുറച്ചു നേരം സംസാരിച്ചതിൽ നിന്ന്... 'മൊബൈൽ ഫോണും രോഗാണു വാഹകരാകും' കോവിഡ് ബാധിതർ ചികിത്സയിലുള്ള വാർഡുകളിലേക്കോ,ആശുപത്രിയിലേക്കോ, ശവസംസ്കാര ചടങ്ങുകൾക്കോ പോകുമ്പോൾ മൊബൈൽ ഫോൺ കൊണ്ടു പോകരുത്. തിരുവനന്തപുരത്ത് മരിച്ച വൈദിന്റെ മരണാനന്തരച്ചടങ്ങ് പലരും മൊബൈൽ ഫോണിൽ പകർത്തുന്നത് കണ്ടിരുന്നു. ഇതൊക്കെ രോഗം ക്ഷണിച്ചു വരുത്തുന്നതിന് തുല്യമാണ്. സാനിട്ടൈസറൊക്കെ പുരട്ടി ഫോൺ അണുവിമുക്തമാക്കാമെന്നൊക്കെ വിചാരിച്ച് ആശ്വസിക്കേണ്ട സമയമല്ല ഇത്. ജാഗ്രത പേണം.
സ്നേഹ ഗാനം .രാധാകൃഷ്ണൻ മംഗലത്തിനുവേണ്ടി എഴുതിയത്
- Get link
- X
- Other Apps
സ്നേഹഗാനം ഇരുളുമൂടിയെൻ വഴികളെ ഒരുനാളിൽ വന്നു തൊട്ടു നീ ഇടറുമെൻ പ്രാണനിൽ മഴയായ് സ്നേഹമഴയായ് പെയ്തു നീ നീന്നെ അറിഞ്ഞേ ഞാൻ നിന്നിൽ അലിഞ്ഞേ ഞാൻ ജീവിതമാകെ മാറി നിൻ സ്നേഹമായ് അകമേ വന്നു നിറയണേ കാരുണ്യമായ് എന്നും വെളിച്ചമായ് മാറണേ എന്നും എൻ ജീവനൽ സ്നേഹമേ അൻപിൻ കടലേ കാൽവരി വണങ്ങി നിന്നെ തെളിയുന്നു പാരിലെങ്ങും നിൻ സ്മേരമായ് താരങ്ങൾ എൻ കണ്ണിലുള്ളിലെന്നും ഈശോ എൻ നെഞ്ചിനുള്ളിലെന്നും ഈശോ എൻ വഴികൾ നീളെ തുണയേ ഈശോ എൻ നിഴലായ് കൂടെയെന്നും ഈശോ ( കോറസ്) ജോയ് തമലം
കഥ : ബ്രോക്കൺ മീശ: ജോയ് തമലം
- Get link
- X
- Other Apps
കഥ 'ബ്രോക്കൺ മീശ' പോകാനുള്ള തിടുക്കത്തിലായിരുന്നു.ചുമരിലെ തിരുഹൃദയത്തിൽ വിരൽതൊട്ട് ചുംബിച്ച് കുരിശുവരച്ച് ഇറങ്ങാൻ തുടങ്ങിയതാണ്. അപ്പോഴാണ് അപരിചിതൻ വാതിൽക്കലെത്തിയത്. അറിഞ്ഞില്ലേ എന്ന ചോദ്യത്തോടെ, മുഖവുരയില്ലാതെ അയാൾ പറഞ്ഞു തുടങ്ങി, ബാബുവേട്ടൻ മരിച്ചു, അറിഞ്ഞില്ലേ എന്ന് വീണ്ടും ചോദിച്ച് അയാൾ അവന്റെ മുഖത്തേക്ക് നോക്കി. അവൻ ഒരു നിമിഷം ബോധമറ്റവനെ പോലെ നിന്നു. എപ്പോൾ എങ്ങനെ എന്നിങ്ങനെയുള്ള പതിവ് മറുചോദ്യങ്ങൾ ഉരുക്കഴിക്കും മുമ്പേ പകുതി ചാരിയ വരാന്ത വാതിലിലൂടെ അകത്തെ ചുമരിലെ തിരുഹൃദയത്തിലേക്ക് നോക്കി, മനസ്സുകൊണ്ട് പറഞ്ഞു.'നന്മനിറഞ്ഞവിന്റെ ആത്മാവിന് സ്വസ്ഥി കൊടുക്കണേ' സത്യം പറഞ്ഞാൽ ബാബുവേട്ടൻ ആരായിരുന്നു. അല്ല അയാളുടെ മരിച്ചടക്ക് സംബന്ധിച്ച് അപരിചിതൻ എന്തിനാണ് അവനോട് പോയി പറഞ്ഞത്. അവിടെയാണ് കഥ തുടങ്ങുന്നത്. അമ്പതിനും അറുപതിനും മധ്യേ ആകണം പ്രായം.എപ്പോഴും ചിരിക്കുന്ന മുഖം, നന്നെ മെലിഞ്ഞ സ്വരൂപം. കഷണ്ടി കയറിത്തുടങ്ങിയ തലയിൽ മുടി അൽപ്പം നീളത്തിൽ പുറകുവശത്തേക്ക് ചീകി ഒതുക്കി വച്ചിട്ടുണ്ട്. ഫുൾ സ്ലീവ് ഷർട്ട് എല്ലായിപ്പോഴും കൈപ്പത്തിവരെ മറയും വിധമാണ് ധരിക്കുക.മുണ്ടുടുത്ത് മാത്രമെ കണ...
ആനക്കഥയിലെ രാഷ്ട്രീയ മോഹികളോട് വിയോജിപ്പ്
- Get link
- X
- Other Apps
കരുതലും കരുണയും ഉള്ള കേരളത്തിന്റെ പൊതു വേദനയാണ് ഗർഭിണിയായ ആന ചെരിഞ്ഞ സംഭവം.ഇത് കേരളമായതുകൊണ്ട് തന്നെ കുറ്റവാളി ഒരിക്കലും ശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയില്ല.എന്നാൽ ഇക്കാരണത്താൽ കേരളം പൊതുവെ ഇങ്ങനെ മൃഗങ്ങളോട് ക്രൂരത കാട്ടുന്നവരുടെ ഇടമാണെന്നും മലപ്പുറത്തുകാരൊക്കെ മോശക്കാരാണെന്നും പറഞ്ഞുള്ള പ്രചരണങ്ങളോട് യോജിക്കാൻ കഴിയില്ല..ആന അപായത്തിലകപ്പെട്ടത് പാലക്കാട് സൈലന്റ് വാലി വനമേഖലയിലാണ്.എന്നിട്ടും മലപ്പുറം ജില്ലക്കാരെ ഒന്നടങ്കം ആക്ഷേപിക്കുന്ന രീതിയാണ് ചിലർ പിന്തുടരുന്നത്.പുര കത്തുമ്പോൾ വാഴവെട്ടുന്ന ഇത്തരം രാഷ്ട്രീയ വെറികളോട് ഒരിക്കലും യോജിക്കാനാവില്ല.കൂടാതെ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ഭക്ഷണത്തില്‍ സ്ഫോടകവസ്തു ഒളിപ്പിച്ച് നല്‍കി കൊലപ്പെടുത്തിയെന്ന പ്രചാരണവും തെറ്റാണ് .വനാതിർത്തിയിലെ കാർഷിക വിളകൾ സംരക്ഷിക്കാനും കാട്ടുപന്നികളെ തുരത്താനും ഇത്തരത്തിൽ പൈനാപ്പിളിൽ സ്ഫോടക വസ്തുക്കൾ നിറച്ച് വയ്ക്കാറുണ്ട്.ആന പൈനാപ്പിൾ കഴിച്ചതാണ് കഴിപ്പിച്ചതല്ല. ലോകമെങ്ങും കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങലെ പ്രകീർത്തിക്കുകയും കേരള മാതൃക പിൻതുടരുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ കേരളത്തെ അപകീർത്തിപ്പെടുത...