മൂന്ന് സംഭാഷണങ്ങൾ
കവിത മൂന്ന് സംഭാഷണങ്ങൾ 1 ഗുരോ ഉത്തരധ്രുവത്തിൽ നിന്ന് ദക്ഷിണ ധ്രുവത്തിലേക്ക് സഞ്ചരിക്കണം.. കുരു പൊട്ടിയ ഗുരു ശിഷ്യനെ ശപിച്ചു.. "നട്ടുച്ച നീചാ നീ കൂപ നീചാ.. ണ്ട..ള്ള.. ത്ത.. പ്പ..ക്ക.. ങ്ങ.. ഇരട്ടിപ്പിൽ അവസാനിച്ച ശാപച്ചുഴലിയിൽ അടിതെറ്റയ ശിഷ്യനെ ഗുരു പരിഹസിച്ചു. "ചഞ്ചരിക്കണമത്രേ ചഞ്ചാരം.." പോയി തോട്ടം വൃത്തിക്കും വെടിപ്പിനും വെട്ടിയൊതുക്കൂ.. കായികാധ്വാനത്തിലൂടെ നോം നിന്നെ ധ്രുവങ്ങളിലെത്തിക്കും.. പോയി പണയിടെക്കെടാ ശപ്പാ.. ഗുരു വീണ്ടും വീണ്ടും ശപിച്ചു.. "നട്ടുച്ച നീചാ നീ കൂപ നീചാ.. ണ്ട..ള്ള.. ത്ത.. പ്പ..ക്ക.. ങ്ങ.. 2 ചീട്ടുകളിയുടെ ലോജിക്ക് അറിയാതെ ശിഷ്യൻ അന്തിച്ചുവപ്പിൽ പൊള്ളി നിൽക്കുമ്പോഴാണ് ഇടിത്തീപ്പോലെ തലക്കീറിനുള്ളിൽ വെളിപാട് പൊട്ടിയത്. പോക്കറ്റിലെ സ്മാർട്ടൻ ഞെക്കി സംഘത്തെ പൊലീസിന് ഒറ്റി.. ബീക്കൺ ശബ്ദം കേട്ടപ്പോൾ തന്നെ ഞെട്ടിയെണീറ്റ് നെട്ടോട്ടം ഓടി... കളിയിൽ തോറ്റതുമില്ല ഓട്ടത്തിലൊട്ട് ജയിച്ചതുമില്ല.. എങ്കിലും സ്മാർട്ടൻ കാശുപോകാതെ കാത്തെന്ന് ശിഷ്യൻ ഗുരുവിനെ ബോധിപ്പിച്ചു.. ധ്യാനത്തിനിടെ ഒറ്റക്കണ്ണുകൊണ്ട് ശിഷ്യനെ കടാക്ഷിച്ച ഗുരു കാർക്കിച്ചു തുപ്പി... തുപ്പലായിരുന്നു...