'അകലത്തെക്കുറിച്ച് അടുപ്പത്തിൽ'

കവിത‌
'അകലത്തെക്കുറിച്ച് അടുപ്പത്തിൽ'

അകലെ അകലെ
പനിച്ചെരിയുന്ന
കി‌‌ടക്കയിൽ
ഹൃദയം
കമ്പിളി പുതച്ചു കിടക്കുന്നു.

അകലെ അകലെ
തനിച്ചെരിയുന്ന
ചിതയിൽ
സ്വപ്നം
തീ പുതച്ചു കിടക്കുന്നു.

അകലെ അകലെ
കുഴിമാടങ്ങളുടെ
അരികിൽ
കരുതൽ
വിറങ്ങലിച്ചിരിക്കുന്നു.

അകലെ അകലെ
ഒരിടനാഴിയിൽ‍
ഏകാന്തത തളം കെട്ടിയ
ഇരുട്ടിൽ
സൂര്യൻ ചരിഞ്ഞ് വീഴുന്നു.
അകലെ അകലെ
ഒരു വീട്ടിൽ‌
ആരോ
ഒരാൾ,
അകലെ അകലെ‌
ഒരു മുറിയിൽ‌
ആരോ ‌
ഒരാൾ ,
അകലെ അകലെ‌
പനിച്ചെരിയുന്ന
ഒരു കിടക്കയിൽ‌
എന്റെ
ഹൃദയമേ
നീയാണ്
കമ്പിളി പുതച്ചുകിടക്കുന്നത്
‌
‌ജോയ് തമലം

Comments

Popular posts from this blog

ആനക്കഥയിലെ രാഷ്ട്രീയ മോഹികളോട് വിയോജിപ്പ്