ഈ പൂച്ചെണ്ട് സ്വീകരിക്കുക!!!

ഈ പൂച്ചെണ്ട് സ്വീകരിക്കുക!!!
.
മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് നഗരം കാണുന്നത്.
എത്ര തിരക്കാണെങ്കിലും
നിരത്തുകളിലും സ്ഥാപനങ്ങളിലും നഗരത്തിന്റ ഒരു ഗരിമ എപ്പോഴും കാണും.
ഇന്ന് അതൊന്നുമില്ല.
പ്രിയ നഗരം
ശവശൈത്യം പുതച്ച് മിണ്ടാതെ കിടക്കുന്നു.
മൃതനഗരം പോലെ..

ട്രാഫിക് ഐലന്റുകളിൽ
മഞ്ഞവെളിച്ചം തെളിച്ച് സിഗ്നൽ വിളക്കുകൾ
എല്ലാ വാഹനങ്ങൾക്കും
കടന്നു പോകാനുള്ള അനുമതി നൽകി..

വാഹനങ്ങളുടെ കൂട്ടത്തിൽ ആംബുലൻസുകളാണ് ഏറെയും...
കാറുകളും ഇരുചക്ര വാഹനങ്ങളും തീരെ ഇല്ലാതില്ല.
ലോക് ഡൗൺ പാലിക്കുന്നതിന്റെ ഭാഗമായി കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുന്നു.
നിരത്തിൽ ചിലയിടങ്ങളിൽ പൊലീസ് കാവലുണ്ട്.

കണ്ണിൽ കണ്ടവരൊക്കെയും എല്ലാവരും മാസ്ക് ധരിച്ചിരുന്നു.
പക്ഷെ ബ്രേക് ദ ചെയിൻ ക്യാംപയിന്റെ ഭാഗമായി സ്ഥാപിച്ച കിയോസ്കുകളിൽ മിക്കവയും ഉപയോഗ ശൂന്യവും അനാഥവുമായിരുന്നു..

ആശുപത്രിയിലെ കോവിഡ് വാ‌ർഡിൽ നഴ്സുമാരും
ഇന്റേണികളും മെഡിക്കൽ വിദ്യാർഥികളും രോഗികളെ പരിചരിക്കാനുള്ള മരണ വെപ്രാളത്തിലും നെട്ടോട്ടത്തിലുമായിരുന്നു.കൗൺസിലർ ഐപി ബിനുവും അവനെ പോലുള്ളവരും നാടെങ്ങും സാഹയവുമായി തുള്ളി വെള്ളം കുടിക്കാതെ പണിയെടുക്കുന്നുണ്ട്..

മാസ്ക് ധരിക്കാം
കൈ കഴുകാം
സാമൂഹിക അകലം പാലിക്കാം
അങ്ങനെയെങ്കിൽ
ഈ‌‌
പൂച്ചെണ്ട്
സ്വീകരിക്കുക..

ജോയ് തമലം

Comments

Popular posts from this blog

ആനക്കഥയിലെ രാഷ്ട്രീയ മോഹികളോട് വിയോജിപ്പ്