'ഒരു ക്വാറന്റൈൻ അപാരത'

കവിത

'ഒരു ക്വാറന്റൈൻ അപാരത'

.

അവർ
എന്റെ വാതിലുകൾ അടച്ചു
വിലങ്ങുവച്ചു.

സൂര്യന്റെ തീയേറ്റ്
എന്റെ
ഒലിവുമരം കരിഞ്ഞു.
പ്രാവുകൾ
ചിറകറ്റുവീണു.

ചുമർചിത്രങ്ങളിലെ
കഥകളിൽ
തൂക്കുമരം
സ്നേഹിതനാണ്.

തലകീഴായി കിടക്കുമ്പോൾ
തലച്ചോറിൽ
തായമ്പകപ്പെരുക്കം.

കുരിശ്ശേറുമ്പോൾ
ഹൃദയം
പുഞ്ചിരിക്കുന്നു.

പിയാത്തയിൽ
നിന്ന്
മഗ്ദലനയിലേക്ക്,
ഒരു
വെള്ളരിപ്പ്രാവ്
പറക്കുന്നു.

കണ്ണിൽ നിന്ന്
കാഴ്ച്ചകളും
കാതിൽ നിന്ന്
കേഴ്വികളും
പെയ്തൊഴിയുമ്പോൾ
ആകാശം
ചാരനിറം പൂണ്ട്
കടലിൽ
ചായുന്നു.

മാവ്
പൂക്കുന്നത്
കുയിലറിഞ്ഞു.
കരളടർന്ന്
കവിതയിൽ
ചോരമണം
പരക്കുന്നു.

അവർ
എന്റെ വാതിലുകൾ അടച്ചു
വിലങ്ങുവച്ചു.
‌‌
കഴുമരത്തിലേക്ക്,
കാഴ്ച്ച
നീളുന്നു.

മണ്ണിലേക്ക്
ഇനി
എത്ര ദൂരമുണ്ടാകും.

ജോയ് തമലം

Comments

Popular posts from this blog

ആനക്കഥയിലെ രാഷ്ട്രീയ മോഹികളോട് വിയോജിപ്പ്